17ാം ലോക്‌സഭയുടെ സമ്മേളനത്തിന് ഇന്ന് തുടക്കമാകും; ആദ്യ രണ്ട് ദിവസം എം പിമാരുടെ സത്യപ്രതിജ്ഞ

17ാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കം. ജുലൈ 26 വരെയാണ് സമ്മേളനം നടക്കുക. ആദ്യ രണ്ട് ദിവസം നിയുക്ത എംപിമാരുടെ സത്യപ്രതിജ്ഞ നടക്കും. മുത്തലാഖ് ബില്ല് അടക്കമുള്ള നിർണായകമായ പല ബില്ലുകളും സമ്മേളനത്തിന്റെ ഭാഗമായി ചർച്ചയ്ക്ക് വരും

ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാ പാർട്ടികളുടെയും യോഗം വിളിച്ചു ചേർത്ത് സഹകരണം ആവശ്യപ്പെട്ടിരുന്നു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന വിഷയം ചർച്ച ചെയ്യാൻ ജൂൺ 19നും സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്.

542 അംഗങ്ങളാണ് എംപിയായി സത്യപ്രതിജ്ഞ ചെയ്യാനുള്ളത്. ജനവിരുദ്ധമായ ബില്ലുകളെ പ്രതിപക്ഷം എതിർക്കുമെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് വ്യക്തമാക്കിയി്ടുണ്ട്. വീരേന്ദ്രകുമാറാണ് പ്രോടേം സ്പീക്കർ. ജൂൺ 19, 20 തീയതികളിൽ സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കും. ജൂലൈ 4ന് ധനമന്ത്രി നിർമലാ സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *