തലക്കടിച്ച് വീണ്ടും വിലവർധനവ്; പാചകവാതകത്തിനും പെട്രോൾ-ഡീസലിനും വില വർധിച്ചു

Loading...
  • 18
    Shares

നരേന്ദ്രമോദി സർക്കാരിന് കീഴിൽ സാധാരണക്കാരന് വീണ്ടും ഇരുട്ടടി. പാചക വാതക സിലിണ്ടറിനും പെട്രോൾ-ഡീസലിനും വീണ്ടും വില വർധിച്ചു. സബ്‌സിഡി ഇല്ലാത്ത സിലിണ്ടർ ഒന്നിന് 59 രൂപ വർധിച്ചു. സബ്‌സിഡി സിലിണ്ടറിന് 2.89 രൂപയുടെ വർധനവുണ്ട്.

കേരളത്തിൽ സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടർ ഒന്നിന് 54 രൂപ വർധിച്ച് 869.50 രൂപയായി. വാണിജ്യ സിലിണ്ടറിന്റെ വില 1450.10 രൂപയിൽ നിന്നും 1497 രൂപയായി വർധിപ്പിച്ചു. വിലവർധനക്ക് ആനുപാതികമായി ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ എത്തുന്ന സബ്‌സിഡി തുകയിലും വർധനവുണ്ടെന്നാണ് പറയുന്നത്.

പെട്രോൾ-ഡീസൽ വിലയും ഇന്ന് വർധിച്ചു. പെട്രോളിന് ലിറ്ററിന് 25 പൈസും ഡീസലിന് 32 പൈസയുമാണ് വർധിച്ചത്. കൊച്ചിയിൽ പെട്രോൾ വില 87.78 രൂപയും ഡീസൽ വില 79.11 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോൾ 87.19 രൂപയും ഡീസൽ 80.36 രൂപയുമായി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *