നൂറ്റാണ്ടിലെ ഏറ്റവും വലിയ ചന്ദ്രഗ്രഹണം ഇന്ന്; കാഴ്ചക്ക് തടസ്സമായി കാലാവസ്ഥ

  • 28
    Shares

നൂറ്റാണ്ടിലെ ഏറ്റവും വലിയ ചന്ദ്രഗ്രഹണം ഇന്ന് നടക്കും. ഒരു മണിക്കൂറിലേറെ നീണ്ടു നിൽക്കുന്ന ഭാഗിക ചന്ദ്രഗ്രഹണത്തിന് പുറമെ ഒരു മണിക്കൂർ 43 മിനിറ്റ് നീണ്ടുനിൽക്കുന്ന സമ്പൂർണ ചന്ദ്രഗ്രഹണം കൂടി ദൃശ്യമാകും

രാത്രി 10.42 ഓടു കൂടിയാകും ഇന്ത്യയിൽ ചന്ദ്രഗ്രഹണം കാണാനാകുക. പൂർണ ചന്ദ്രഗ്രഹണം ജൂലൈ 28ന് പുലർച്ചെ ഒരു മണിയോടെ ദൃശ്യമാകും. ഏറ്റവുമധികം ഇരുണ്ട നിറത്തിൽ ചന്ദ്രൻ കാണപ്പെടുക 1.52ന് ആയിരിക്കും. 2.43 വരെ ഇത് തുടരും. ഇതിന് ശേഷം 3.49 വരെ ഭാഗിക ചന്ദ്രഗ്രഹണമായിരിക്കും

പ്രതികൂല കാലാവസ്ഥയാണ് കേരളത്തിൽ ചന്ദ്ര ഗ്രഹണം കാണുന്നതിനുള്ള തടസ്സം. മഴ പെയ്താൽ ദൃശ്യത്തിൽ മാറ്റം വരും. കാർമേഘങ്ങൾ മൂടി നിന്നാലും ഗ്രഹണം ദൃശ്യമാകില്ല. ഹാനികരമായ യാതൊരു വിധ രശ്മികളും ഗ്രഹണസമയത്ത് പ്രവഹിക്കില്ല. അതുകൊണ്ട് നേരിട്ട് തന്നെ ഗ്രഹണം കാണാനാകും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *