ആരോഗ്യനില തീർത്തും വഷളായി; കരുണാനിധി തീവ്രപരിചരണ വിഭാഗത്തിൽ

  • 9
    Shares

ആരോഗ്യനില തീർത്തും വഷളായതിനെ തുടർന്ന് ഡിഎംകെ ചെയർമാനും തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയുമായ എം കരുണാനിധിയെ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ അർധരാത്രിയോടെ അദ്ദേഹത്തെ ആൽവാർപേട്ടിലെ കാവേരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു

തീവ്രപരിചരണ വിഭാഗത്തിലാണ് കരുണാനിധി ഇപ്പോൾ. രക്തസമ്മർദം കുറഞ്ഞതിനാലാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയതെന്നും ഇപ്പോൾ സാധാരണ നിലയിലായിട്ടുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു. മൂത്രത്തിലെ അണുബാധയും കരുണാനിധിയെ അലട്ടുന്നുണ്ട്

മൂത്രനാളിയിലെ അണുബാധയെ തുടർന്ന് കഴിഞ്ഞാഴ്ച കരുണാനിധിയെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് ഗോപാലപുരത്തേക്കുള്ള വസതിയിലേക്ക് മാറ്റുകയും അവിടെ ചികിത്സ തുടരുകയുമായിരുന്നു

കരുണാനിധിയുടെ ആരോഗ്യനില അറിഞ്ഞ് ഗോപാലപുരത്തേക്കുള്ള വസതിയിലേക്ക് നിരവധി പേരാണ് എത്തുന്നത്. പാർട്ടി പ്രവർത്തകരാരും തന്നെ ഇങ്ങോട്ട് വരരുതെന്ന് ഡിഎംകെ നിർദേശം നൽകിയിട്ടുണ്ടെങ്കിലും നൂറുകണക്കിനാളുകൾ കഴിഞ്ഞ ദിവസം ഇവിടെ എത്തിയിരുന്നു

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *