ദ്രാവിഡ രാഷ്ട്രീയത്തിന്റെ ഒരു യുഗം അവസാനിച്ചു; കലൈഞ്ജർക്ക് കണ്ണീരോടെ യാത്രാമൊഴി

  • 20
    Shares

ഒടുവിൽ കലൈഞ്ജർ വിടവാങ്ങി. 94 വർഷം നീണ്ട ഇതിഹാസതുല്യമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ദ്രാവിഡ രാഷ്ട്രീയത്തിന്റെ അമരക്കാരൻ. നാഗപട്ടണത്തെ തിരുക്കുവല്ലെയ് ഗ്രാമത്തിൽ 1924 ജൂൺ 23നാണ് അദ്ദേഹത്തിന്റെ ജനനം.

പതിനാല് വയസ്സുമുതൽ രാഷ്ട്രീയ സാമൂഹിക രംഗത്ത് ഇടപെടൽ നടത്തിയാണ് കലൈഞ്ജർ വരവറിയിക്കുന്നത്. ഇരുപതാമത്തെ വയസ്സിൽ സിനിമയിൽ തിരക്കഥ രചിച്ച് കരിയർ ആരംഭിച്ചു. രാജകുമാരിയാണ് ആദ്യ സിനിമ. 1957ൽ കുളിത്തലൈ എന്ന സ്ഥലത്ത് നിന്നാണ് രാഷ്ട്രീയത്തിലേക്കുള്ള ആദ്യ മത്സരം ആരംഭിക്കുന്നത്. തമിഴ് അസംബ്ലിയിൽ 33ാമത്തെ വയസ്സിൽ അംഗമായി. 1961ൽ പാർട്ടിയുടെ ട്രഷറർ ആയി വളർന്നു

1962ൽ പ്രതിപക്ഷ ഉപനേതാവ്. 1967ൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി 1969ൽ പാർട്ടിയുടെ സ്ഥാപക നേതാവ് അണ്ണാദുരൈ അന്തരിച്ചതിനെ തുടർന്ന് പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് എത്തി. പിന്നാലെ മുഖ്യമന്ത്രി സ്ഥാനവും. അഞ്ച് തവണ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി. 2006-2011 കാലഘട്ടമായിരുന്നു ഒടുവിൽ അദ്ദേഹം മുഖ്യമന്ത്രി കസേരയിലിരുന്നത്

മൂന്ന് ഭാര്യമാരാണ് കരുണാനിധിക്കുള്ളത്. പത്മാവതി, ദയാലു അമ്മാൾ, രാസാത്തി അമ്മാൾ എന്നിവരാണ് ഭാര്യമാർ. മുത്തു, അഴഗിരി, സ്റ്റാലിൻ, തമിഴരശ്, സെൽവി, കനിമൊഴി എന്നിവരാണ് മക്കൾ

ADVT ASHNADNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *