കരുണാനിധിയുടെ നില അതീവ ഗുരുതരം; വസതിക്ക് മുന്നിൽ പാർട്ടി പ്രവർത്തകർ തടിച്ചുകൂടുന്നു

  • 9
    Shares

തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ പ്രസിഡന്റുമായ എം കരുണാനിധിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ആരോഗ്യനിലയിൽ മാറ്റമില്ലാത്തതിനെ തുടർന്ന് അദ്ദേഹത്തെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ നിന്ന് ഗോപാലപുരത്തെ വസതിയിലേക്ക് മാറ്റിയിരുന്നു.

കാവേരി ആശുപത്രിയിൽ നിന്നുള്ള ഡോക്ടർമാരാണ് കരുണാനിധിയെ ചികിത്സിക്കുന്നത്. ഇന്നലെ തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ പനീർശെൽവം അദ്ദേഹത്തെ വസതിയിലെത്തി കണ്ടിരുന്നു. കരുണാനിധിയുടെ മകനും ഡിഎംകെ വർക്കിംഗ് പ്രസിഡന്റുമായ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പനീർശെൽവം മടങ്ങിയത്. കമൽഹാസനും കരുണാനിധിയെ സന്ദർശിച്ചിരുന്നു

സന്ദർശകർക്ക് കർശന നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. എന്നാലും പാർട്ടി നേതാക്കളും പ്രവർത്തകരും ഗോപാലപുരത്തെ വസതിയിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒന്നര വർഷമായി കരുണാനിധി സജീവ രാഷ്ട്രീയത്തിൽ നിന്നും മാറി വിശ്രമത്തിലായിരുന്നു.

മൂത്രാശയത്തിലെ അണുബാധയെ തുടർന്ന് പനി ബാധിക്കുകയും അദ്ദേഹത്തെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. പിന്നീട് വസതിയിൽ തന്നെ ചികിത്സക്കുള്ള എല്ലാ സൗകര്യങ്ങളുമൊരുക്കി. 24 മണിക്കൂറും ആരോഗ്യനില നിരീക്ഷിക്കുന്നുണ്ടെന്നാണ് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നത്

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *