മധ്യപ്രദേശിൽ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ച മുറിയിലേക്ക് കാറിടിച്ച് കയറ്റാൻ ശ്രമം; സ്‌ട്രോംഗ് റൂമിന്റെ ഭിത്തി തകർന്നു

  • 6
    Shares

മധ്യപ്രദേശിൽ വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം നടന്നുവെന്ന ആരോപണം നിലനിൽക്കെ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ച സ്‌ട്രോംഗ് റൂം തകർക്കാൻ ശ്രമം. എസ് യു വി കാർ ഉപയോഗിച്ച് ഭിത്തിയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. സ്‌ട്രോംഗ് റൂമിന്റെ ഭിത്തി തകർന്നിട്ടുണ്ട്. സത്‌ന ജില്ലയിലാണ് സംഭവം

സംഭവത്തിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തെത്തി സ്‌ട്രോംഗ് റൂമിന് കാവൽ നിൽക്കുകയാണ്. കാർ പോലീസ് പിടിച്ചെടുത്തു. ആറ് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. രണ്ട് പേരെ അറസ്റ്റ് ചെയ്തു. നാല് പേർ ഓടി രക്ഷപ്പെട്ടു. പ്രമോദ് യാദവ്, രുദ്ര കുശ്വാഹ് എന്നിവരാണ് അറസ്റ്റിലായത്.

സ്‌ട്രോംഗ് റൂമുകൾക്ക് മതിയായ സുരക്ഷയില്ലെന്നും അട്ടിമറി സാധ്യതയുണ്ടെന്നും കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞ് വോട്ടിംഗ് യന്ത്രങ്ങൾ സ്‌ട്രോംഗ് റൂമിലേക്ക് എത്തിയ സംഭവവും റിപ്പോർട്ട് ചെയ്തത് മധ്യപ്രദേശിലാണ്. ബിജെപി നേതാവിന്റെ ഹോട്ടലിലായിരുന്നു വോട്ടിംഗ് മെഷീനുകളുമായി പോളിംഗ് ഉദ്യോഗസ്ഥൻ. മറ്റൊരു സ്ഥലത്ത് പോളിംഗ് ഓഫീസർ രേഖപ്പെടുത്തിയ വോട്ടുകളേക്കാൾ കൂടുതൽ വോട്ടുകൾ മെഷീനിൽ കാണിച്ചതും അട്ടിമറി സാധ്യതയിലേക്ക് വിരൽ ചൂണ്ടിയിരുന്നു


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *