പോൾ ചെയ്തതിനേക്കാൾ അധികം വോട്ടുകൾ രേഖപ്പെടുത്തി വോട്ടിംഗ് മെഷീൻ; മധ്യപ്രദേശ് തെരഞ്ഞെടുപ്പിൽ വീണ്ടും ക്രമക്കേട്

  • 14
    Shares

മധ്യപ്രദേശ് തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേടുകൾ. ഷാഡോൽ ജില്ലയിലെ ജയ്ത്പൂർ മണ്ഡലത്തിൽ ഇവിഎം രേഖപ്പെടുത്തിയത് പോൾ ചെയ്തതിനേക്കാൾ അധികം വോട്ടുകൾ. 124ാം നമ്പർ ബൂത്തിലാണ് ക്രമക്കേട് നടന്നിരിക്കുന്നത്.

819 വോട്ടുകളാണ് പ്രിസൈഡിംഗ് ഓഫീസർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ ഇവിഎമ്മിൽ കാണുന്നത് 864 വോട്ടുകളാണ്. വോട്ടുകൾ അത്ഭുതകരമായി വർധിച്ചതിനെതിരെ പ്രതിപക്ഷ പാർട്ടികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്

45 വോട്ടുകളുടെ വ്യത്യാസമാണ് കാണിക്കുന്നത്. യഥാർഥ പോളിംഗ് തുടങ്ങുന്നതിന് മുമ്പ് മോക്ക് വോട്ടുകൾ കുറയ്ക്കാൻ വിട്ടുപോയതാകുമെന്നും വോട്ടെണ്ണൽ സമയത്ത് വിവിപാറ്റുകൾ പരിശോധിക്കാമെന്നുമാണ് തെരഞ്ഞെടുപ്പ് നിരീക്ഷകൻ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചത്. റീ പോളിംഗ് നടത്തേണ്ടതില്ലെന്ന തീരുമാനത്തിലാണ് കമ്മീഷനും. പ്രിസൈഡിംഗ് ഓഫീസർക്കെതിരെ അച്ചടക്ക നടപടിയെടുക്കുമെന്ന് ജില്ലാ ഇലക്ഷൻ ഓഫീസർ അനുഭ ശ്രീവാസ്തവ അറിയിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *