ബിജെപിയെ ആശങ്കയിലാഴ്ത്തി മധ്യപ്രദേശില്‍ നാല് എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക് പോകാനൊരുങ്ങുന്നതായി വാര്‍ത്തകള്‍

Loading...
  • 118
    Shares

തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ മധ്യപ്രദേശിൽ ബിജെപിക്ക് അടുത്ത തിരിച്ചടി. നാല് ബിജെപി എംഎൽഎമാർ പാർട്ടി വിട്ട് കോൺഗ്രസിലേക്ക് ചേക്കാറാനൊരുങ്ങുന്നതായി വാർത്തകൾ. കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് പോയവർ വീണ്ടും കോൺഗ്രസിലേക്ക് തന്നെ തിരിച്ചുവരാൻ തയ്യാറെടുക്കുന്നതായാണ് വാർത്തകൾ

സഞ്ജയ് പഥക്, മുൻമുൻ റായ്, സ്വദേശ് റായ്, അനിരുദ്ധ മാരു എന്നി എംഎൽഎമാരാണ് കോൺഗ്രസിലേക്ക് തിരിച്ചുപോകാനൊരുങ്ങുന്നത്. മധ്യപ്രദേശിൽ കോൺഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്തതിനാൽ പഴയ നേതാക്കളെ തിരികെ എത്തിച്ച് ശക്തി തെളിയിക്കാനാണ് കോൺഗ്രസിന്റെ ശ്രമം. ബിജെപി ക്യാമ്പിൽ കനത്ത ആശങ്കക്കാണ് കോൺഗ്രസ് നീക്കങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്

230 അംഗ സഭയിൽ കോൺഗ്രസിന് 114 അംഗങ്ങളും ബിജെപിക്ക് 109 അംഗങ്ങളുമാണുള്ളത്. നാല് വിമതരും രണ്ട് ബി എസ് പി, ഒരു എസ് പി അംഗവും കോൺഗ്രസിന് പിന്തുണ അറിയിച്ചതോടെയാണ് 121 പേരുടെ പിന്തുണയോടെ സർക്കാർ രൂപീകരിച്ചിരിക്കുന്നത്. നാല് എംഎൽഎമാർ പാർട്ടിയിലേക്ക് എത്തിയാൽ പുറത്തുള്ളവരുടെ പിന്തുണയില്ലാതെ തന്നെ ഭരിക്കാൻ കോൺഗ്രസിന് സാധിക്കും.

മുഖ്യമന്ത്രിയായ കമൽനാഥ് എംഎൽഎ അല്ലാത്തതിനാൽ അദ്ദേഹത്തെ ആറ് മാസത്തിനുള്ളിൽ മത്സരിപ്പിച്ച് വിജയിപ്പിക്കേണ്ടതായുണ്ട്. ഇതാണ് ബിജെപി എംഎൽഎമാരെ കോ്ൺഗ്രസ് ലക്ഷ്യം വെക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *