വാണിജ്യാടിസ്ഥാനത്തിൽ ഗോമൂത്ര ഉത്പാദനം, എല്ലാ പഞ്ചായത്തുകളിലും ഗോ ശാല; ബിജെപിയുടേതല്ല, കോൺഗ്രസിന്റെ പ്രകടന പത്രികയാണ്
മധ്യപ്രദേശിൽ ബിജെപിയെയും തോൽപ്പിച്ച് കോൺഗ്രസിന്റെ പ്രകടന പത്രിക. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി കോൺഗ്രസ് പുറത്തിറക്കിയ പ്രകടനപത്രികയിൽ പ്രധാന ഭാഗം നീക്കി വെച്ചിരിക്കുന്നത് പശുവിന് വേണ്ടിയാണ്.
എല്ലാ പഞ്ചായത്തുകളിലും ഗോ ശാല നിർമിക്കും. വാണിജ്യാടിസ്ഥാനത്തിൽ ഗോ മൂത്രം ഉത്പാദിപ്പിക്കുന്ന സംവിധാനങ്ങളൊരുക്കും. പുതിയ സർക്കാരിൽ അധ്യാത്മിക വകുപ്പ് രൂപീകരിക്കും. പശു പവിത്രമായ മൃഗമാണ്. ഗോവധം നിരോധിക്കാനുള്ള നീക്കങ്ങളെ ചെറുക്കും. പശുക്കളെ വാഹനങ്ങളിൽ കൊണ്ടുപോകുന്നത് തടയും തുടങ്ങിയ കാര്യങ്ങളാണ് പ്രകടന പത്രികയിൽ ഉള്ളത്. സംഘപരിവാറിനെ കടത്തിവെട്ടുന്നതാണ് കോൺഗ്രസിന്റെ പ്രകടന പത്രിക