മധ്യപ്രദേശിൽ ബിജെപിയെ വലച്ച് വിമത ശല്യം; മുൻ മന്ത്രിമാരെ അടക്കം 54 പേരെ പുറത്താക്കി

  • 26
    Shares

മധ്യപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ബിജെപിയിൽ വിമത കലാപം. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം ബുധനാഴ്ച അവസാനിച്ചപ്പോൾ പിൻമാറാതിരുന്ന 53 വിമത സ്ഥാനാർഥികളെ ബിജെപിയിൽ നിന്ന് പുറത്താക്കി. സീറ്റ് ലഭിക്കാതിരുന്ന മുൻ മന്ത്രിമാരും എംഎൽഎമാരും അടക്കമുള്ളവരാണ് വിമതരായി രംഗത്തുള്ളത്.

ബുധനാഴ്ച വൈകുന്നേരം വരെ ഇവരെ പിന്തിരിപ്പിക്കാൻ ബിജെപി നേതൃത്വം ശ്രമം നടത്തിയിരുന്നു. എന്നാൽ ഇതൊന്നും വിജയിച്ചില്ല. തുടർന്നാണ് അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി ഇവരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. മുൻ മന്ത്രിമാരായ രാമകൃഷ്ണ കുസ്‌മേരിയ, കെ എൽ അഗർവാൾ, മൂന്ന് മുൻ എംഎൽഎമാർ എന്നിവരും പുറത്താക്കിയവരിൽ ഉൾപ്പെടുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *