മധ്യപ്രദേശ് പ്രവചനാതീതം; ഫോട്ടോ ഫിനിഷിലേക്ക് നീങ്ങുമ്പോൾ നിർണായകമാകുക ചെറുപാര്‍ട്ടികള്‍
മധ്യപ്രദേശിൽ ലീഡ് നില മാറിമറിയുമ്പോൾ ഫലം ഫോട്ടോ ഫിനിഷിലേക്ക് നീങ്ങുന്നു. ആദ്യ ഘട്ടത്തിൽ വലിയ ലീഡ് നിലനിർത്തിയ ബിജെപി പിന്നീട് പുറകോട്ട് പോകുന്നതാണ് കണ്ടത്. എന്നാൽ മൂന്നാം മണിക്കൂറിൽ ബിജെപി ലീഡ് നില തിരിച്ചുപിടിച്ചിരുന്നു. എന്നാൽ ഏറ്റവുമൊടുവിൽ വിവരം ലഭിക്കുമ്പോൾ കോൺഗ്രസ് ലീഡിലേക്ക് തിരിച്ചുകയറിയിട്ടുണ്ട്.
നിലവിൽ 115 സീറ്റുകളിലാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. ബിജെപി 103 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ബിഎസ്പി 4 സീറ്റിലും സ്വതന്ത്രർ അടക്കമുള്ള മറ്റുള്ളവർ ഏഴ് സീറ്റിലും ലീഡ് ചെയ്യുകയാണ്. 116 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനായി വേണ്ടത്. ബിജെപിക്കോ കോൺഗ്രസിനോ ഇതിന് സാധിച്ചില്ലെങ്കിൽ ചെറു പാർട്ടികളാകും മധ്യപ്രദേശിന്റെ ഭാവി നിർണയിക്കുക
രാജസ്ഥാനിൽ കോൺഗ്രസിന്റെ ലീഡ് കുറഞ്ഞു വരികയാണ്. കോൺഗ്രസ് കേവല ഭൂരിപക്ഷത്തിലേക്ക് എത്താൻ സാധ്യതയില്ലെന്നാണ് നിലവിലെ സൂചനകൾ നൽകുന്നത്. ബിജെപി 82 സീറ്റിലും കോൺഗ്രസ് 93 സീറ്റിലും ബി എസ് പി 3 സീറ്റിലും മറ്റുള്ളവർ 21 സീറ്റിലും മുന്നിട്ട് നിൽക്കുന്നു