കോൺഗ്രസിനെ പിന്തുണക്കുമെന്ന് ബി എസ് പി; മധ്യപ്രദേശിൽ ബിജെപിയുടെ പിടി അയയുന്നു

  • 235
    Shares

മധ്യപ്രദേശിൽ ലീഡ് നില മാറി മറിയുമ്പോൾ നിലപാട് വ്യക്തമാക്കി ബി എസ് പി. കോൺഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് മധ്യപ്രദേശിൽ നടക്കുന്നത്. നിലവിൽ 104 സീറ്റിൽ ബിജെപിയും 115 സീറ്റിൽ കോൺഗ്രസും ലീഡ് ചെയ്യുകയാണ്. ആറ് സീറ്റിൽ ബി എസ് പിയും ലീഡ് ചെയ്യുന്നു

ഏത് കക്ഷിക്കും അധികാരത്തിൽ കയറണമെങ്കിൽ ബി എസ് പിയുടെ നിലപാട് നിർണായകമാകും. എന്നാൽ കോൺഗ്രസിന് പിന്തുണ നൽകുമെന്നാണ് മായാവതി വ്യക്തമാക്കിയിരിക്കുന്നത്. സീറ്റ് വിഭജന സമയത്ത് കോൺഗ്രസിനോട് ഇടഞ്ഞ് ഒറ്റയ്ക്ക് മത്സരിച്ച ബി എസ് പി ഇപ്പോൾ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത് വലിയ ആശ്വാസമാണ് കോൺഗ്രസിന് നൽകുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *