മധ്യപ്രദേശിൽ വോട്ടെണ്ണൽ പൂർത്തിയായി: 114 സീറ്റുമായി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി

  • 36
    Shares

ഒരു ദിവസം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പൂർണചിത്രം തെളിഞ്ഞു. 114 സീറ്റുകളുമായി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. അതേസമയം സമയം കേവലഭൂരിപക്ഷമെന്ന 116ലേക്ക് എത്താൻ കോൺഗ്രസിന് സാധിച്ചില്ല. ബിജെപി 109 സീറ്റുകളിൽ വിജയിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടമാണ് മധ്യപ്രദേശിൽ നടന്നത്.

ബി എസ് പി, എസ് പി പാർട്ടികൾ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബി എസ് പിക്ക് രണ്ട് സീറ്റുകളും എസ് പിക്ക് ഒരു സീറ്റുമാണുള്ളത്. ഇവരുടെ സീറ്റുകളും കൂടി കൂട്ടിയാൽ 117 എന്ന സംഖ്യയിലേക്ക് കോൺഗ്രസ് സഖ്യം എത്തും. നിലവിൽ സർക്കാർ രൂപീകരണത്തിന് കോൺഗ്രസ് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി തന്നെ ഗവർണർ ആനന്ദിബെൻ പട്ടേലിനെ കാണാൻ കോൺഗ്രസ് അനുമതി തേടിയിരുന്നുവെങ്കിലും അന്തിമ ഫലം വരെ കാത്തിരിക്കാൻ അവർ നിർദേശിക്കുകയായിരുന്നു. ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും മോദിയുടെ വലംകൈയുമായിരുന്നു ആനന്ദിബെൻ പട്ടേൽNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *