കമൽനാഥിനെ കൊള്ളക്കാരനെന്ന് വിളിച്ച സ്‌കൂൾ പ്രിൻസിപ്പാളിനെ കലക്ടർ സസ്‌പെൻഡ് ചെയ്തു; വിവരമറിഞ്ഞ മുഖ്യമന്ത്രി സസ്‌പെൻഷൻ പിൻവലിച്ചു

Loading...
  • 31
    Shares

തന്നെ കൊള്ളക്കാരനെന്ന് വിളിച്ച സംഭവത്തിൽ നടപടി നേരിട്ട സ്‌കൂൾ പ്രിൻസിപ്പാളിന്റെ സസ്‌പെൻഷൻ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് പിൻവലിച്ചു. കനിഷ്ത് ബുനിയാദി മിഡിൽ സ്‌കൂൾ പ്രിൻസിപ്പാൾ മുകേഷ് തിവാരിയുടെ സസ്‌പെൻഷനാണ് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് പിൻവലിപ്പിച്ചത്.

സ്‌കൂളിലെ ഒരു പരിപാടയിൽ വെച്ച് മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ നമ്മുടേതായിരുന്നുവെന്നും കമൽനാഥ് കൊള്ളക്കാരനാണെന്നും മുകേഷ് തിവാരി പറഞ്ഞിരുന്നു. ഇതിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് ജില്ലാ കലക്ടർ ചട്ടവിരുദ്ധം ചൂണ്ടിക്കാട്ടി പ്രിൻസിപ്പാളിനെ സസ്‌പെൻഡ് ചെയ്തത്. എന്നാൽ വിവരമറിഞ്ഞ കമൽനാഥ് ഇത് പിൻവലിക്കുകയായിരുന്നു. താൻ അഭിപ്രായ സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്ന ആളാണെന്നും കമൽനാഥ് കൂട്ടിച്ചേർത്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *