സെമിഫൈനൽ ആരംഭിച്ചു: മധ്യപ്രദേശും മിസോറാമും ഇന്ന് പോളിംഗ് ബൂത്തിലേക്ക്
മധ്യപ്രദേശ്, മിസോറാം സംസ്ഥാനങ്ങളിൽ ഇന്ന് നിയമസഭാ തെരഞ്ഞെടുപ്പ്. മധ്യപ്രദേശിൽ ശക്തമായ ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുന്നുണ്ടെങ്കിലും ശിവരാജ് സിംഗ് ചൗഹാന്റെ ജനപിന്തുണയിൽ പിടിച്ചുനിൽക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി. അതേസമയം വ്യാപം അഴിമതി കേസടക്കം നിരവധി അഴിമതി ആരോപണങ്ങൾ ഉയർന്നത് ജനവിധിയെ ബാധിച്ചേക്കും
മറുവശത്ത് അധികാര മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. സർവേ ഫലങ്ങളിൽ കോൺഗ്രസിന് നേരിയ സാധ്യത കൽപ്പിച്ചതും അവരുടെ പ്രതീക്ഷക്ക് വകവെക്കുന്നു. ജോതിരാദിത്യ സിന്ധ്യ ലോകസഭാംഗമാണെങ്കിലും സർക്കാരുണ്ടാക്കാൻ അവസരം ലഭിച്ചാൽ അദ്ദേഹത്തെയാകും കോൺഗ്രസ് മുഖ്യമന്ത്രിയാക്കുക.
മധ്യപ്രദേശിലെ 231 സീറ്റുകളിലേക്കും മിസോറമിൽ 40 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ്. മിസോറാമിൽ കോൺഗ്രസ് ഇത്തവണയും പ്രതീക്ഷയിലാണ്. ഡിസംബർ 11നാണ് വോട്ടെണ്ണൽ