മധ്യപ്രദേശിൽ ആർ എസ് എസുകാരന്റെ സുകുമാര കുറുപ്പ് വേർഷൻ; തട്ടിപ്പ് 20 ലക്ഷം രൂപയുടെ പോളിസി അടിച്ചുമാറ്റാൻ

  • 14
    Shares

മധ്യപ്രദേശിൽ സുകുമാര കുറുപ്പ് കളിച്ച് ആർ എസ് എസുകാരൻ. ഇൻഷുറൻസ് പോളിസി തട്ടിയെടുക്കാനായി താൻ മരിച്ചതാണെന്ന് വരുത്തി തീർക്കുകയും മറ്റൊരാളെ കൊന്ന് തന്റെ മൃതദേഹമായി തെറ്റിദ്ധരിപ്പിക്കുകയും ചെയ്ത ഹിമ്മദ് പാട്ടിദാറിനെ പോലീസ് തെരയുകയാണ്. പോലീസിന്റെ കൃത്യമായ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. ആർ എസ് എസ് പ്രവർത്തകനെ കോൺഗ്രസുകാർ കൊന്നുവെന്ന് ആരോപിച്ച് സംഘപരിവാർ നാട്ടിൽ കലാപമുണ്ടാക്കാൻ ശ്രമിക്കുന്നതിനിടെയാണ് തട്ടിപ്പ് പുറത്തായതും

മധ്യപ്രദേശിലെ രത്‌ലം ജില്ലയിലാണ് സംഭവം. 36 വയസ്സുള്ള ആർ എസ് എസ് പ്രവർത്തകൻ ഹിമ്മദ് പാട്ടിദാറിനെ മരിച്ച നിലയിൽ കൃഷിയിടത്തിൽ കണ്ടെത്തുകയായിരുന്നു. മുഖം തിരിച്ചറിയാൻ കഴിയാത്ത വിധം വികൃതമാക്കിയിരുന്നു. ഇതിന് പിന്നാലെ ആർ എസ് എസുകാർ നാട്ടിൽ കലാപമത്തിന് കോപ്പുകൂട്ടുകയും ചെയ്തു.

എന്നാൽ സംഭവം ഹിമ്മത് പാട്ടിദാറിന്റെ തട്ടിപ്പാണെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമാകുകയായിരുന്നു. 20 ലക്ഷം രൂപയുടെ പോളിസി തട്ടിയെടുക്കുന്നതിനായി സ്വന്തം ജോലിക്കാരെ മർദിച്ചും കുത്തിയും കൊന്ന ശേഷം തന്റെ വസ്ത്രങ്ങൾ ധരിപ്പിച്ച് കിടത്തുകയും തുടർന്ന് ഇയാൾ സ്ഥലത്ത് നിന്ന് കടക്കുകയുമായിരുന്നു. പോസ്റ്റുമോർട്ടത്തിലാണ് പോലീസിന് ഇതുസംബന്ധിച്ച തുമ്പ് ലഭിച്ചത്. വിശദമായ അന്വേഷണത്തിൽ ഇയാളുടെ ജോലിക്കാരാനായ മദൻ മാളവ്യയെയും കാണാതായതായി വ്യക്തമായി. മൃതദേഹം തുടർന്നും പരിശോധിച്ചപ്പോഴാണ് കൊല്ലപ്പെട്ടത് മാളവ്യയാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്. അതേസമയം ആർ എസ് എസുകാരനായ കൊലപാതകി ഹിമ്മത് പാട്ടിദാർ ഇപ്പോഴും ഒളിവിലാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *