സംഘപരിവാർ ആരംഭിച്ചു: ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ട് മുസ്ലീം യുവാക്കളെ ക്രൂരമായി മർദിച്ച് ഗോ സംരക്ഷകർ

Loading...

തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി വൻഭൂരിപക്ഷത്തിൽ വീണ്ടും അധികാരത്തിൽ എത്തിയതോടെ രാജ്യത്ത് മുസ്ലിങ്ങൾക്കെതിരായ ആക്രമണം പുനരാരംഭിച്ച് സംഘപരിവാറിന്റെ ക്രിമിനൽ വിഭാഗങ്ങൾ. പശുവിറച്ചി കയ്യിൽ വെച്ചുവെന്ന് ആരോപിച്ച് മധ്യപ്രദേശിൽ മുസ്ലീം യുവാക്കളെ പശുപ്രേമി ക്രിമിനലുകൾ ക്രൂരമായി മർദിച്ചു. ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേർക്കാണ് ആക്രമണമേറ്റത്.

ഓട്ടോ റിക്ഷയിൽ പോകുകയായിരുന്ന രണ്ട് മുസ്ലിം യുവാക്കളെയും ഒരു യുവതിയെയുമാണ് പശു പ്രേമി ക്രിമിനലുകൾ ആക്രമിച്ചത്. വണ്ടിയിൽ നിന്നും വലിച്ചിറക്കി തൂണിൽ കെട്ടി മർദിക്കുകയായിരുന്നു. നിരവധി പേർ മർദനം കാണാൻ ചുറ്റും കൂടി നിൽക്കുകയും ചെയ്യുന്നുണ്ട്.

പെൺകുട്ടിയുടെ മുഖത്ത് ചെരുപ്പ് കൊണ്ട് അടിക്കുന്നതിനിടെ ജയ് ശ്രീറാം എന്ന് വിളിക്കാനും ഇവർ ആവശ്യപ്പെടുന്നുണ്ട്. ഭയചകിതരായ യുവാക്കൾ ജയ് ശ്രീറാം എന്ന് വിളിക്കുന്നതും ദൃശ്യങ്ങളിൽ നിന്നും കാണാം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *