ജയ് ശ്രീറാം വിളിച്ചില്ലെന്നാരോപിച്ച് ഡൽഹിയിൽ മദ്രസാ അധ്യാപകന് നേരെ ആക്രമണം

ഡൽഹിയിൽ മദ്രസാ അധ്യാപകന് നേരെ ആക്രമം. ഡൽഹി രോഹിണിയിലാണ് സംഭവം. സെക്ടർ 20ലെ മദ്രസയിൽ പഠിപ്പിക്കുന്ന മൗലാന മുഅമിനാണ് ആക്രമിക്കപ്പെട്ടത്. ജയ് ശ്രീറാം വിളിച്ചില്ലെന്നാരോപിച്ചായിരുന്നു മർദനം

വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ കാറിലെത്തിയ സംഘം മുഅമിനെ വിളിച്ച് കൈ നീട്ടുകയായിരുന്നു. താൻ അവരെ തിരിച്ച് അഭിവാദ്യം ചെയ്തതായും മുഅമിൻ പറഞ്ഞു. എന്താണ് വിശേഷം എന്ന് ചോദിച്ചപ്പോൾ അള്ളാഹുവിന്റെ കൃപയാൽ സുഖമായി പോകുന്നുവെന്ന് മറുപടി നൽകി. എന്നാൽ അത് ശരിയല്ലെന്നും ജയ് ശ്രീറാം വിളിക്കാനും ഇവർ ആവശ്യപ്പെടുകയായിരുന്നു

ഇത് നിരസിച്ച താൻ നടന്നുപോയപ്പോൾ വാഹനം കൊണ്ട് ഇടിച്ച് തെറിപ്പിച്ചു. നിലത്തുവീണതോടെ ബോധരഹിതനായ മുഅമീനെ വഴിയാത്രക്കാരാണ് ആശുപത്രിയിൽ എത്തിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *