മഹാരാഷ്ട്ര ബസ് അപകടം; മരിച്ചവരിൽ 30 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി
മഹാരാഷ്ട്രയിൽ മഹാബലേശ്വറിലേക്കുള്ള യാത്രാമധ്യേ വിനോദ യാത്രാ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് മരിച്ചവരിൽ 30 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. 500 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. 34 പേരാണ് അപകടസമയത്ത് ബസിലുണ്ടായിരുന്നത്. ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു
റായ്ഗഡ് ജില്ലയിലെ പൊലാഡ്പൂരിന് സമീപം അംബേനാലി ചുരത്തിലാണ് ബസ് മറിഞ്ഞത്. ഡോ. ബാലാസാഹേബ് സാവന്ത് കൊങ്കൺ കൃഷി വിദ്യാപീഠ് സർവകലാശാലയിലെ ഉദ്യോഗസ്ഥരും ഡ്രൈവറും അടക്കം 34 പേരാണ് ബസിലുണ്ടായിരുന്നത്.
ബസിൽ നിന്ന് തെറിച്ചുവീണ സമയം മരക്കൊമ്പിൽ തങ്ങിനിന്ന പ്രകാശ് സാവന്ത് ദേശായി എന്നയാൾ മാത്രമാണ് രക്ഷപ്പെട്ടത്. പരുക്കിനെ വകവെക്കാതെ ഇഴഞ്ഞു റോഡിലേക്ക് കയറിയ പ്രകാശാണ് അപകടവിവരം പുറംലോകത്ത് അറിയിച്ചത്.