മഹാരാഷ്ട്രയിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്ഫോടനം; മരണസംഖ്യ 22 ആയി
മഹാരാഷ്ട്രയിലെ ധുലെ ജില്ലയിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ മരണം 22 ആയി. 25ലധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ദുരന്തനിവാരണ സേനയും അഗ്നിശമനാ സേനയും സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്
ഷിർപൂരിലെ വഗാഡി ഗ്രാമത്തിലുള്ള ഫാക്ടറിയിൽ രാവിലെ പത്ത് മണിയോടെയാണ് സ്ഫോടനമുണ്ടായത്. മരണസംഖ്യ ഇനിയുമുയർന്നേക്കാമെന്നാണ് റിപ്പോർട്ട്. ഫാക്ടറിക്ക് സമീപത്ത് താമസിച്ചിരുന്ന കുടുംബങ്ങളിലെ കുട്ടികൾക്കടക്കം പരുക്കേറ്റിട്ടുണ്ട്
തീ നിയന്ത്രണവിധേയമായെങ്കിലും വിഷപ്പുക വലിയ തോതിൽ ഉയരുന്നത് ആശങ്കാജനകമാണ്. സമീപ ഗ്രാമങ്ങളിലുള്ളവർക്ക് അധികൃതർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കീടനാശിനി ഉത്പാദിപ്പിക്കുന്ന ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായത്.