മഹാരാഷ്ട്രയിൽ കോൺഗ്രസ്-എൻസിപി സഖ്യവുമായി ധാരണക്കൊരുങ്ങി സിപിഎം; ലക്ഷ്യം രണ്ട് സീറ്റുകൾ

  • 14
    Shares

മഹാരാഷ്ട്രയിൽ കോൺഗ്രസ്-എൻസിപി സഖ്യവുമായി ധാരണക്കൊരുങ്ങി സിപിഎം. നേരിട്ട് സഖ്യത്തിൽ ഏർപ്പെടാതെയുള്ള നീക്കുപോക്കിനാണ് സിപിഎം ഒരുങ്ങുന്നത്. ഏഷ്യാനെറ്റാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

സഖ്യത്തിലേർപ്പെടാതെയുള്ള സഹകരണത്തിനാണ് ലക്ഷ്യം വെക്കുന്നതെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം മഹേന്ദ്രസിംഗ് പറഞ്ഞു. ബിജെപിയെയും ശിവസേനയെയും പരാജയപ്പെടുത്തുന്നതിനായാണ് നീക്കുപോക്ക്. കോൺഗ്രസും എൻസിപിയും പിന്തുണ തേടി സമീപിച്ചിരുന്നതായും മഹേന്ദ്രസിംഗ് പറഞ്ഞു

പാർഘർ, ഡിൻഡോളി മണ്ഡലങ്ങളിൽ മത്സരിക്കാനാണ് സിപിഎം നീക്കം. 48 ലോക്‌സഭാ സീറ്റുകളാണ് മഹാരാഷ്ട്രയിലുള്ളത്. ഇരുപത് വീതം കോൺഗ്രസും എൻസിപിയും മത്സരിക്കും. ബാക്കിയുള്ള എട്ട് സീറ്റുകൾ മറ്റ് പാർട്ടികൾക്ക് വിട്ടുനൽകും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *