മഹാരാഷ്ട്രയിൽ ക്ഷേത്രത്തിൽ കയറിയതിന് ദളിത് ബാലനെ കെട്ടിയിട്ട് മർദിച്ചു; ചുട്ടുപൊള്ളുന്ന ഇഷ്ടിക കട്ടക്ക് മേലിരുത്തി പൊള്ളിച്ചു

മഹാരാഷ്ട്രയിൽ ക്ഷേത്രത്തിൽ കയറിയത് കുറ്റമായി ചൂണ്ടിക്കാട്ടി എട്ട് വയസ്സുകാരനായ ദളിത് ബാലനെ സവർണ ജാതി ഗുണ്ടകൾ വിവസ്ത്രനാക്കി മർദിക്കുകയും ചുട്ടുപൊള്ളുന്ന ഇഷ്ടക കട്ടകൾക്ക് മേലിരുത്തി പൊള്ളിക്കുകയും ചെയ്തു. വാർധയിലെ ആർവിയിലാണ് മനസാക്ഷിയെ നടക്കുന്ന സംഭവം

അമോൽ ധോറെ എന്ന കുട്ടിയെയാണ് സവർണ ക്രിമിനലുകൾ ക്രൂരമായി ഉപദ്രവിച്ചത്. ക്ഷേത്രത്തിൽ കുട്ടിയെ കണ്ട സവർണ ക്രിമിനലുകൾ ഓടിക്കൂടുകയും കുട്ടിയെ പിടികൂടി മർദിക്കുകയുമായിരുന്നു.

കുട്ടിയെ വിവസ്ത്രനാക്കിയ ശേഷം കൈകാലുകൾ ബന്ധിച്ച് മർദിക്കുകയും ചൂടുകട്ടയിൽ ബലം പ്രയോഗിച്ച് ഇരുത്തുകയുമായിരുന്നു. ദാഹിച്ചപ്പോൾ വെള്ളം കുടിക്കാനാണ് ക്ഷേത്രത്തിൽ കയറിയതെന്ന് കുട്ടി പറയുന്നു. കുട്ടിയുടെ നിലവിളി കേട്ടെത്തിയ മാതാപിതാക്കളെയും ആൾക്കൂട്ടം മർദിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *