750 കിലോ ഉള്ളിക്ക് ലഭിച്ചത് വെറും 1064 രൂപ; തുക പ്രധാനമന്ത്രിക്ക് അയച്ച് കർഷകന്റെ പ്രതിഷേധം

  • 32
    Shares

കാർഷിക വിളകൾക്ക് ലഭിക്കുന്ന തുച്ഛമായ തുകയിൽ വ്യത്യസ്തമായ പ്രതിഷേധവുമായി മഹാരാഷ്ട്രയിലെ നാസികിൽ നിന്നുള്ള കർഷകൻ. 750 കിലോ ഗ്രാം ഉള്ളി വിറ്റപ്പോൾ കർഷകനായ സഞ്ജയ് സത്തേയ്ക്ക് ലഭിച്ചത് വെറും 1064 രൂപയാണ്. എന്നാൽ ഈ തുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചു കൊടുത്താണ് സഞ്ജയ് പ്രതിഷേധം രേഖപ്പെടുത്തിയത്.

2010ൽ കേന്ദ്രകൃഷി മന്ത്രാലയം തെരഞ്ഞെടുത്ത രാജ്യത്തെ മികച്ച കർഷകരിൽ ഒരാളായിരുന്നു സത്തേ. അന്നത്തെ യു എസ് പ്രസിഡന്റായിരുന്ന ബരാക് ഒബാമയുമായി നേരിട്ട് സംസാരിക്കാനുള്ള അവസരവും ഇദ്ദേഹത്തിന് ലഭിച്ചിരുന്നു. എന്നാൽ ഒരു കിലോ ഉള്ളിക്ക് വെറും ഒരു രൂപ മാത്രം ലഭിക്കുന്ന നിലയിലേക്ക് തന്നെ തള്ളിവിട്ടത് ഭരണകർത്താക്കളുടെ കഴിവുകേടാണെന്ന് അദ്ദേഹം പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *