മഹാരാഷ്ട്രയിൽ കനത്ത മഴ തുടരുന്നു; ഡാം തകർന്നു, 15 വീടുകൾ ഒലിച്ചുപോയി, 25 പേരെ കാണാതായി
മഹാരാഷ്ട്രയിൽ കനത്ത മഴയിൽ വ്യാപക നാശനഷ്ടം. രത്നഗിരിയിൽ തീവാരെ ഡാം തകർന്നു. 15 വീടുകൾ ഒലിച്ചുപോയി. ഇന്നലെ അർധരാത്രിയിലായിരുന്നു അപകടം
രണ്ട് പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 25 പേരെ കാണാതായി. രക്ഷാപ്രവർത്തനം തുടരുകയാണ്. നിരവധി ഗ്രാമങ്ങളാണ് കനത്ത മഴയിൽ ഒറ്റപ്പെട്ടത്. കര വ്യോമ ട്രെയിൻ ഗതാഗതങ്ങൾ തടസ്സപ്പെട്ടു.
രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് രണ്ട് ദിവസത്തേക്ക് കൂടി ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.