കാശ്മീരിലെ കുട്ടികളെ സ്‌കൂളുകളിലേക്ക് മടങ്ങാൻ സഹായിക്കണമെന്ന് ഐക്യരാഷ്ട്രസഭയോട് മലാല യൂസഫ്‌സായി

ജമ്മു കാശ്മീരിൽ നിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യത്തിൽ കാശ്മീരിലെ കുട്ടികളെ സ്‌കൂളുകളിലേക്ക് മടങ്ങാൻ സഹായിക്കണമെന്ന് ഐക്യരാഷ്ട്രസഭയോട് മലാല യൂസഫ്‌സായി ആവശ്യപ്പെട്ടു. കാശ്മീരിൽ സമാധാനം പുനസ്ഥാപിക്കാൻ ഇടപെടണമെന്നും മലാല പറഞ്ഞു

കാശ്മീരികളുടെ വാക്കുകൾ കേൾക്കണം. സുരക്ഷിതമായി അവിടുള്ള കുട്ടികളെ സ്‌കൂളുകളിലേക്ക് പോകാൻ സഹായിക്കണം. കുട്ടികളടക്കം അറസ്റ്റിലാകപ്പെട്ട 4000 പേരെ കുറിച്ച് വരുന്ന റിപ്പോർട്ടുകളിൽ ആശങ്ക രേഖപ്പെടുത്തുന്നതായും മലാല പറഞ്ഞു.

കഴിഞ്ഞ നാൽപ്പതം ദിവസമായി കുട്ടികൾക്ക് സ്‌കൂളുകളിൽ പോകാൻ കഴിയുന്നില്ലെന്നും പെൺകുട്ടികൾ വീടുകൾ വിട്ട് പുറത്തിറങ്ങാൻ ഭയപ്പെടുകയാണെന്നും മലാല പ്രതികരിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *