ദേശദ്രോഹികളും ബീഫ് കഴിക്കുന്നവരും എന്നാരോപിച്ച് ജമ്മുവിലെ കേന്ദ്ര സർവകലാശാലയിൽ മലയാളി വിദ്യാർഥികൾക്ക് ക്രൂരമർദനം

  • 17
    Shares

ജമ്മു കാശ്മീരിലെ കേന്ദ്ര സർവകലാശാലയിൽ മലയാളി വിദ്യാർഥികൾക്ക് ക്രൂര മർദനം. ബീഫ് കഴിക്കുന്നവരും ദേശദ്രോഹികളുമാണെന്ന് ആരോപിച്ചായിരുന്നു മർദനം. വിഷ്ണു, ഭരത് എന്നിവർക്കാണ് പരുക്കേറ്റത്.

വെള്ളിയാഴ്ച ആർട്ട് ഫെസ്റ്റിനിടെയാണ് ഇവരെ ആക്രമിച്ചത്. പോലീസിൽ പരാതി നൽകാനുള്ള വിദ്യാർഥികളുടെ ശ്രമം വൈസ് ചാൻസിലറും ഹോസ്റ്റൽ വാർഡനും ചേർന്ന് തടഞ്ഞതായും വിദ്യാർഥികൾ ആരോപിച്ചു. പരാതി നൽകിയാൽ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും ഇവർ പറയുന്നു.

ഗൗരി ലങ്കേഷ് കൊലപാതകത്തെ അപലപിച്ച് ക്യാമ്പസിൽ മലയാളി വിദ്യാർഥികൾ പരിപാടി നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മലയാളി വിദ്യാർഥികളെ തെരഞ്ഞുപിടിച്ച് എ ബി വി പി വിദ്യാർഥികൾ ആക്രമിക്കാൻ തുടങ്ങിയത്. സംഭവത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ കേരളാ മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതിയിട്ടുണ്ട്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *