മലേഗാവ് സ്ഫോടനം: പ്രതികൾക്കെതിരെ തീവ്രവാദ ഗൂഢാലോചനയും കൊലക്കുറ്റവും ചുമത്തി
2008 മാലേഗാവ് സ്ഫോടന കേസിൽ ഏഴ് പ്രതികൾക്കെതിരെയും തീവ്രവാദ ഗൂഢാലോചന കുറ്റവും കൊലക്കുറ്റവും ചുമത്തി. പ്രത്യേക എൻ ഐ എ കോടതിയുടേതാണ് നടപടി. ഹിന്ദു തീവ്രവാദികളായ പ്രഗ്യാ സിംഗ് ഠാക്കൂർ, രമേശ് ഉപാധ്യായ, സമീർ കുൽക്കർണി, അജയ് രാഹിർക്കർ, സുധാകർ ദ്വിവേദി, സുധാകർ ചതുർവേദി എന്നിവർക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്.
തീവ്രവാദ കുറ്റം ചുമത്തരുതെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളുകയായിരുന്നു. കുറ്റം ചുമത്തുന്നതിൽ നിന്ന് എൻ ഐ എ കോടതിയെ തടയണമെന്നാവശ്യപ്പെട്ട് പ്രതി ശ്രീകാന്ത് പുരോഹിത് നൽകിയ അപേക്ഷ ബോംബെ ഹൈക്കോടതി തള്ളിയിരുന്നു.
യുഎപിഎ നിയമം ചുമത്തിയത് ചോദ്യം ചെയ്ത് പ്രതീകൾ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. ഇതിന്റെ വാദം ഉടൻ കേൾക്കും. എൻ ഐ എയോട് നിലപാട് അറിയിക്കാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്.