കോൺഗ്രസ് ജനാധിപത്യം സംരക്ഷിച്ചു; ചായക്കടക്കാരൻ പോലും പ്രധാനമന്ത്രിയായി: മല്ലികാർജുന ഖാർഗെ

  • 14
    Shares

രാജ്യത്ത് കോൺഗ്രസ് ജനാധിപത്യം സംരക്ഷിച്ചതിനാലാണ് ഒരു ചായക്കടക്കാരന് പോലും പ്രധാനമന്ത്രിയാകാൻ സാധിച്ചതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുന ഖാർഗെ. മോദിയുടെ വാക്കുകൾക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകുകയായിരുന്നു ഖാർഗെ

കഴിഞ്ഞ 70 വർഷവും കോൺഗ്രസ് എന്താണ് ചെയ്തതെന്ന് മോദി സ്ഥിരമായി പ്രസംഗിക്കാറുണ്ട്. ഒരു ചായക്കടക്കാരനായ അദ്ദേഹത്തിന് പോലും രാജ്യത്തെ പ്രധാനമന്ത്രിയാകാൻ സാധിച്ചത് ഇതേ കോൺഗ്രസ് ജനാധിപത്യം സംരക്ഷിച്ചതിനാലാണെന്ന് ഖാർഗെ പറഞ്ഞു

രാജ്യത്ത് അച്ഛേ ദിൻ വേണമെങ്കിൽ മോദി സർക്കാരിനെ പുറത്താക്കണം. കോൺഗ്രസ് ഒരു കുടുംബമാണ്. ഞങ്ങളെല്ലാവരും അതിലെ അംഗങ്ങളുമാണ്. 43 വർഷം മുമ്പുള്ള അടിയന്തരാവസ്ഥയെ കുറിച്ച് സംസാരിക്കുന്ന മോദി കഴിഞ്ഞ നാല് വർഷമായി നിലനിൽക്കുന്ന അപ്രഖ്യാപിത അടിയന്തരാവസ്ഥയെ കുറിച്ച് എന്താണ് പറയാത്തതെന്നും അദ്ദേഹം ചോദിച്ചു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *