തൃണമൂൽ ബിജെപിയെ പോലെ ഭീകര സംഘടനയല്ലെന്ന് മമതാ ബാനർജി; പ്രസ്താവന വിവാദത്തിൽ

  • 9
    Shares

ബിജെപിയെ ഭീകര സംഘടനയുമായി ഉപമിച്ച പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ പ്രസ്താവന വിവാദത്തിൽ. തൃണമൂൽ കോൺഗ്രസ് ബിജെപിയെ പോലെ ഭീകര സംഘടനയല്ലെന്നായിരുന്നു മമതയുടെ വാക്കുകൾ.

തൃണമൂൽ കോൺഗ്രസിന്റെ കോർ കമ്മിറ്റി യോഗത്തിൽ സംസാരിക്കവെയാണ് മമതാ ബാനർജിയുടെ വിവാദ പരാമർശം. കൃസ്ത്യാനികൾക്കും മുസ്ലിങ്ങൾക്കുമിടയിൽ മാത്രമല്ല, ഹിന്ദുക്കൾക്കിടയിലും ബിജെപി കലാപമുണ്ടാക്കുകയാണെന്ന് മമത ആരോപിച്ചു. ബിജെപി ജനങ്ങളെ വഞ്ചിക്കുകയാണെന്നും അവർ പറഞ്ഞു

ആറ് മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് വരികയാണ്. വോട്ടിംഗ് മെഷീനുകളിൽ അടക്കം ബിജെപി കൃത്രിമം കാണിക്കുന്നു. ജനങ്ങൾ ജാഗ്രതയോടെ ഇരിക്കണമെന്നും മമത പറഞ്ഞു.

കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ് തൃണമൂൽ പ്രവർത്തകരെ ഭീഷണിപ്പെടുത്തി പ്രസംഗിച്ചിരുന്നു. അവരുടെ ബുള്ളറ്റുകൾക്ക് ബുള്ളറ്റുകൾ കൊണ്ടും ബോംബുകൾക്ക് ബോംബുകൾ കൊണ്ടും മറുപടി പറയുമെന്നായിരുന്നു ബിജെപി അധ്യക്ഷന്റെ വാക്കുകൾ. ഇതിന് മറുപടിയായാണ് മമതയുടെ ഭീകര സംഘടനാ പരാമർശം

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *