മമതയും കേന്ദ്രവും തമ്മിലുള്ള പോര് തുടരുന്നു; കൊൽക്കത്തയിൽ മമതയും സംഘവും ധർണയിരിക്കുന്നു

  • 16
    Shares

കൊൽക്കത്തയിൽ ഞായറാഴ്ച സന്ധ്യയോടെ ആരംഭിച്ച നാടകീയ രംഗങ്ങൾക്ക് അവസാനമായില്ല. കൊൽക്കത്ത കമ്മീഷണറെ ചോദ്യം ചെയ്യാനെത്തിയ സിബിഐ ഉദ്യോസ്ഥരെ ബംഗാൾ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് സംഭവങ്ങൾക്ക് തുടക്കമായത്. ഇതിന് പിന്നാലെ സ്ഥലത്ത് നേരിട്ടെത്തിയ മമതാ ബാനർജി ധർണ നടത്തുകയാണ്

രാത്രി ഭക്ഷണവും ഉറക്കവും ഉപേക്ഷിച്ചായിരുന്നു ധർണ. തിങ്കളാഴ്ച രാവിലെയും ധർണ തുടരുകയാണ്. മെട്രോ ചാനലിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നിരവധി പാർട്ടി പ്രവർത്തകരും ധർണ നടത്തുന്നത്. രാജ്യവും ഭരണഘടനയും സുരക്ഷിതമാകുന്നത് വരെ സത്യാഗ്രഹം തുടരുമെന്ന് മമത പറഞ്ഞു

പ്രതിപക്ഷ നിരയിലെ നേതാക്കൾ മമതയെ വിളിച്ച് പിന്തുണ നൽകി. രാഹുൽ ഗാന്ധി, ഒമർ അബ്ദുള്ള, ശരത് പവാർ, അഖിലേഷ് യാദവ്, അരവിന്ദ് കെജ്രിവാൾ, ജിഗ്നേഷ് മേവാനി, കമൽനാഥ് തുടങ്ങിയവർ ഫോണിൽ സംസാരിച്ചതായി മമത പറഞ്ഞു.

അതേസമയം സിബിഐ സംഘത്തെ തടഞ്ഞ കൊൽക്കത്ത പോലീസ് നടപടിക്കെതിരെ സിബിഐ സുപ്രീം കോടതിയെ സമീപിക്കും. ഹർജി ചീഫ് ജസ്റ്റിസിന്റെ ബഞ്ചിൽ അടിയന്തരമായി പരിഗണിച്ചേക്കാൻ സാധ്യതയുണ്ട്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *