മോദി-ദീദി പോര് തുടരുന്നു: ബിജെപി കള്ളം പറയുന്നു, സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് മമതാ ബാനർജി

നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ബംഗാളിൽ രാഷ്ട്രീയ ആക്രമണങ്ങളിൽ 54 ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടെന്ന് ബിജെപി അവകാശപ്പെട്ടതും ഇവരുടെ ബന്ധുക്കളെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചതുമാണ് പിൻമാറ്റത്തിന് കാരണം

മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്ന് മമതാ ബാനർജി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഭരണഘടനാപരമായ ക്ഷണം സ്വീകരിച്ച് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനായിരുന്നു പദ്ധതി. എന്നാൽ ഒരു മണിക്കൂറിനുള്ളിൽ കാണാൻ സാധിച്ചത് ബംഗാളിൽ 54 ബിജെപിക്കാർ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് ഇരയായി ജീവൻ വെടിഞ്ഞുവെന്ന അവകാശവാദമാണ്. ഇത് പൂർണമായും പച്ചക്കള്ളമാണ്.

ബംഗാളിൽ രാഷ്ട്രീയ കൊലപാതകമില്ല. ഈ പറഞ്ഞ കൊലപാതകങ്ങളൊക്കെ വ്യക്തി വൈരാഗ്യം മൂലവും കുടുംബപ്രശ്‌നം മൂലവും സംഭവിച്ചതാണ്. എന്നാൽ സത്യപ്രതിജ്ഞാ ചടങ്ങ് രാഷ്ട്രീയ പാർട്ടികളെ തരംതാഴ്ത്താനുള്ള ചടങ്ങാക്കി ബിജെപി മാറ്റുകയാണെന്നും മമത ട്വീറ്റ് ചെയ്തു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *