കേന്ദ്രത്തിന് ചുണയുണ്ടെങ്കിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തു; മോദിയെ വെല്ലുവിളിച്ച് മമതാ ബാനർജി

  • 23
    Shares

പശ്ചിമ ബംഗാളിൽ കേന്ദ്രസർക്കാർ ചുണയുണ്ടെങ്കിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തട്ടെയെന്ന് വെല്ലുവിളിച്ച് മമതാ ബാനർജി. ബംഗാൾ സർക്കാരിനെ തകർക്കാൻ അവർ എന്തു വേണമെങ്കിലും ചെയ്യട്ടെ. ഞങ്ങൾക്ക് ഭയമില്ല, അത് എന്തായാലും നേരിടും.

മോദിക്ക് ഭ്രാന്തായെന്നും മമത പരിഹസിച്ചു. അദ്ദേഹത്തിന്റെ കാലവധി തീരാറായി. ബംഗാളിൽ ഭരണ അട്ടിമറിക്ക് ശ്രമിക്കുകയാണ് നരേന്ദ്രമോദിയെന്നും മമത പറഞ്ഞു. ബംഗാളിൽ രാഷ്ട്രപതി ഭരണമേർപ്പെടുത്തുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് മമതയുടെ വിമർശനം.

മോദി സർക്കാരിനെതിരെ ഇന്ന് സംസ്ഥാന വ്യാപകമായി ധിക്കാർ റാലി നടത്തും. ജനാധിപത്യത്തെ തകർക്കാൻ ശ്രമിച്ചവർക്കെതിരെ ബംഗാൾ പ്രതികരിച്ചതിന് ചരിത്രം സാക്ഷിയാണ്. കേന്ദ്രത്തിൽ നിന്നും ഈ സർക്കാരിനെ പറഞ്ഞു വിടേണ്ടത് അത്യാവശ്യമായിരിക്കുന്നുവെന്നും മമത പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *