അപ്രതീക്ഷിത സംഗമം: മോദിയുടെ ഭാര്യയുമായി വിമാനത്താവളത്തിൽ കണ്ടുമുട്ടി മമത ബാനർജി, സമ്മാനമായി സാരിയും

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചക്ക് ഡൽഹിയിലേക്ക് പുറപ്പെടാൻ കൊൽക്കത്ത വിമാനത്താവളത്തിൽ എത്തിയതായിരുന്നു പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. വിമാനത്താവളത്തിൽ വെച്ച് അവർ അപ്രതീക്ഷിത വ്യക്തിയെ കണ്ടുമുട്ടി. മോദിയുടെ ഭാര്യ യശോദ ബെന്നിനെയാണ് മമതാ ബാനർജി വിമാനത്താവളത്തിൽ വെച്ച് ആകസ്മികമായി കണ്ടത്.

ധൻബാദിലെ രണ്ട് ദിവസത്തെ സന്ദർശനത്തിന് ശേഷം തിരിച്ചുള്ള യാത്രക്കായി കൊൽക്കത്തയിൽ എത്തിയതായിരുന്നു യശോദ ബെൻ. മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നവരാണ് മമതക്ക് യശോദയെ കാണിച്ചു കൊടുത്തത്. മമതാ ബാനർജി മോദിയുടെ ഭാര്യക്ക് സാരി സമ്മാനിച്ചതായി മുഖ്യമന്ത്രിയുടെ അടുത്തവൃത്തങ്ങൾ അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *