വിദ്യാസാഗറിന്റെ പ്രതിമ നിർമിക്കാനുള്ള പണം ബംഗാളിനുണ്ട്; മോദിയുടെ സഹായം ചോദിച്ചില്ല: മമത

കൊൽക്കത്ത സംഘർഷത്തിനിടെ തകർന്ന ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ ബിജെപി നിർമിക്കുമെന്ന നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തെ അതിരൂക്ഷമായി വിമർശിച്ച് മമതാ ബാനർജി. പ്രതിമ നിർമിക്കാനുള്ള പണം ബംഗാളിനുണ്ട്. മോദിയുടെ സഹായം ചോദിച്ചില്ലെന്നും മമത തുറന്നടിച്ചു

വിദ്യാസാഗറിന്റെ പ്രതിമ നിർമിക്കുമെന്ന് പ്രധാനമന്ത്രി പറയുന്നു. 200 വർഷത്തെ പാരമ്പര്യം തിരിച്ചുനൽകാൻ അദ്ദേഹത്തിന് സാധിക്കുമോ. നിങ്ങളാണ് പ്രതിമ തകർത്തതെന്ന് ഞങ്ങളുടെ കൈവശം തെളിവുണ്ട്. എന്നിട്ടും നിങ്ങൾ പറയുന്നു തൃണമൂലാണ് പ്രതിമ തകർത്തതെന്ന്. ആരോപണങ്ങൾ തെളിയിക്കു. അല്ലാത്ത പക്ഷം ജയിലിൽ പോകേണ്ടി വരുമെന്നും മമത പറഞ്ഞു.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *