മാനസിക വൈകല്യമുള്ള യുവാവ് അധ്യാപികയുടെ വെട്ടിയെടുത്ത തലയുമായി അഞ്ച് കിലോമീറ്റർ ഓടി

  • 7
    Shares

ജാർഖണ്ഡിൽ മാനസിക വൈകല്യമുള്ള യുവാവ് അധ്യാപികയുടെ തല വെട്ടി മാറ്റി. തുടർന്ന് അറുത്തുമാറ്റിയ തലയുമായി യുവാവ് അഞ്ച് കിലോമീറ്റർ ദൂരം ഓടി കാട്ടിൽ ഒളിക്കുകയായിരുന്നു. സെരൈകല കർസ്വാൻ ജില്ലയിലാണ് സംഭവം

സുക്രയെന്ന 30കാരിയാണ് കൊലപ്പെട്ടത്. സംഭവത്തിൽ ഹരി ഹെംബ്രാം എന്ന യുവാവിനെ പോലീസ് പിടികൂടി. ചൊവ്വാഴ്ച ഉച്ചഭക്ഷണത്തിന് പിരിഞ്ഞ സമയത്ത് സ്‌കൂൾ വളപ്പിലേക്ക് കയറിയ യുവാവ് അധ്യാപികയെ വലിച്ചിഴച്ച് തൊട്ടടുത്ത് തന്നെയുള്ള ഇയാളുടെ വീട്ടിൽ എത്തിക്കുകയും തുടർന്ന് കത്തി ഉപയോഗിച്ച് തല വെട്ടി മാറ്റുകയുമായിരുന്നു

വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തിയപ്പോൾ വെട്ടിയെടുത്ത തലയുമായി ഇയാൾ നിൽക്കുന്നതാണ് കണ്ടത്. ജനക്കൂട്ടം കൂടിയതോടെ ഛേദിച്ച തലയുമായി ഇയാൾ ഓടുകയായിരുന്നു. തുടർന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള കാട്ടിൽ വെച്ച് നാട്ടുകാർ പിടികൂടി കൈകാര്യം ചെയ്ത ശേഷം പോലീസിൽ ഏൽപ്പിക്കുകയായിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *