പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ ഷോപിംഗ് മാളിലിട്ട് യുവാവ് കുത്തിക്കൊന്നു

പ്രണയാഭ്യർഥന നിരസിച്ച യുവതിയെ യുവാവ് കുത്തിക്കൊന്നു. നോയ്ഡക്ക് സമീപമുള്ള ഷോപ്പിംഗ് മാളിലാണ് സംഭവം. ദാദ്രി സ്വദേശി കുൽദീപ് സിംഗാണ് 18കാരിയായ പെൺകുട്ടിയെ കുത്തിക്കൊന്നത്. ഇതിന് ശേഷം ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചു

മാളിൽ ജോലി ചെയ്യുന്ന പെൺകുട്ടിയെയാണ് കുൽദീപ് കൊലപ്പെടുത്തിയത്. യുവതിക്ക് നിരവധി തവണ കുത്തേറ്റു. ഇവർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഇവിടെ നിന്ന് ഓടി രക്ഷപ്പെട്ട കുൽദീപ് പിന്നീട് സ്വയം കുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു

പോലീസ് എത്തിയാണ് കുൽദീപിനെ രക്ഷപ്പെടുത്തിയത്. ഇയാളുടെ നിലയും ഗുരുതരമാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി പെൺകുട്ടിയുടെ പുറകെ നടന്ന് ശല്യം കുൽദീപ് ശല്യം ചെയ്തിരുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *