ബിജെപി നേതാവ് ജസ്വന്ത് സിംഗിന്റെ മകൻ രാജസ്ഥാനിൽ വസുന്ധര രാജക്കെതിരെ കോൺഗ്രസ് സ്ഥാനാർഥി

  • 34
    Shares

ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയമായ ജസ്വന്ത് സിംഗിന്റെ മകൻ മാനവേന്ദ്ര സിംഗിനെ രാജസ്ഥാനിൽ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യക്കെതിരെ സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് തീരുമാനം. തുടർച്ചയായി മൂന്ന് തവണ വസുന്ധര രാജ ജയിച്ച മണ്ഡലം ഏതുവിധേനയും തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ്.

സെപ്റ്റംബറിലാണ് മാനവേന്ദ്രസിംഗ് ബിജെപി വിട്ട് കോൺഗ്രസിലേക്ക് എത്തിയത്. മാനവേന്ദ്ര സിംഗിന്റെ സ്ഥാനാർഥിത്വം ഇന്ന് വൈകുന്നേരം കോൺഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിക്കും.


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *