ബിജെപിക്ക് വോട്ട് ലഭിക്കാത്ത ഗ്രാമങ്ങളെ വികസന പ്രവർത്തനങ്ങളിൽ നിന്നൊഴിവാക്കും: മനേകാ ഗാന്ധി

  • 273
    Shares

ബിജെപിക്ക് വോട്ടുകിട്ടുന്നത് അനുസരിച്ച് സ്ഥലങ്ങളെ എ ബി സി ഡി കാറ്റഗറിയിൽ വേർതിരിക്കുമെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവും സ്ഥാനാർഥിയുമായ മനേകാ ഗാന്ധി. 80 ശതമാനം വോട്ട് കിട്ടുന്ന സ്ഥലങ്ങളിലുള്ളവരെ എ കാറ്റഗറിയായും 60 ശതമാനം വോട്ട് കിട്ടുന്നവരെ ബി കാറ്റഗറിയായും 50 ശതമാനത്തിൽ താഴെ വോട്ട് കിട്ടുന്ന സ്ഥലങ്ങളെ സി കാറ്റഗറിയായും തിരിക്കും. 30 ശതമാനത്തിൽ താഴെയാണ് വോട്ട് ലഭിക്കുന്നതെങ്കിൽ ഈ സ്ഥലം ഡി കാറ്റഗറിയിൽ ഉൾപ്പെടുത്തും.

കാറ്റഗറി അനുസരിച്ചാകും വികസന പ്രവർത്തനങ്ങൾ നടത്തുക. പിലിഭട്ടിൽ ഇതനുസരിച്ചാണ് താൻ പ്രവർത്തിച്ചതെന്നും മനേകാ ഗാന്ധി പറഞ്ഞു. കൂടുതൽ വോട്ട് ലഭിക്കുന്ന സ്ഥലങ്ങളിലുള്ളവർക്ക് ജോലിക്ക് മുൻഗണന നൽകും. വികസന പ്രവർത്തനങ്ങളും ഈ സ്ഥലങ്ങളിലായിരിക്കും.

തനിക്ക് വോട്ട് ചെയ്തില്ലെങ്കിൽ മുസ്ലിങ്ങൾ അവരുടെ ആവശ്യവുമായി സമീപിച്ചാൽ പരിഗണിക്കില്ലെന്ന് മനേകാ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലങ്ങളെ വിവിധ കാറ്റഗറിയായി തിരിക്കുമെന്ന് പറഞ്ഞിരിക്കുന്നത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *