ലൈംഗിക തൊഴിലാളികളെയും ട്രാൻസ്ജെൻഡറുകളെയും അപഹസിച്ച് മേനക ഗാന്ധി

  • 10
    Shares

സ്‌കൂൾ പുസ്തകങ്ങളിൽ മനുഷ്യക്കടത്ത് തടയുന്നതിനുള്ള വിവരങ്ങൾ ഉൾപ്പെടുത്തണമെന്ന വിഷയവുമായി ബന്ധപ്പെട്ട് പാർലമെന്റിൽ സംസാരിക്കവെ ട്രാൻസ്ജെൻഡറുകളെയും ലൈംഗിക തൊഴിലാളികളെയും അപഹസിച്ച് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി. അപഹാസ്യമായ രീതിയിൽ ചിരിച്ച് സംസാരിക്കുകയായിരുന്നു. ഇവരുടെ സംസാരത്തിന് പ്രസംഗം കേട്ടിരുന്ന എംപിമാർ ഡെസ്‌ക്കിൽ കയ്യടിച്ചാണ് സ്വീകരിച്ചത്. ഇക്കാര്യത്തെ കുറിച്ചുള്ള ഗൗരവവും രാഷ്ട്രീയവും അറിയാതെ മേനക ഗാന്ധി പ്രസംഗം തുടരുകയായിരുന്നു.

അതേസമയം, മേനക ഗാന്ധിയുടെ അപഹാസത്തിനെതിരേ വനിതാ ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റുകൾ രംഗത്തെത്തി. വനിതാ ശിശുക്ഷേമ വകുപ്പ് കൈകാര്യം ചെയ്യുന്ന മേനകാ ഗാന്ധിയ്ക്ക് ട്രാൻസ്‌ജെൻഡറുകളെയും ലൈംഗികതൊഴിലാളികളെയും അഭിസംബോധന ചെയ്തു സംസാരിക്കാൻ അറിയില്ലെന്നും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തി. ലൈംഗിക തൊഴിലാളികളോടും ട്രാൻസ്ജെൻഡറുകളോടും മന്ത്രിക്കുള്ള അവജ്ഞ വ്യക്തമാക്കുന്ന രീതിയിലായിരുന്നു പ്രസംഗത്തിനിടയിൽ ഈ ഭാഗം പറഞ്ഞപ്പോൾ കേന്ദ്രമന്ത്രിയുടെ ശരീരഭാഷ.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *