പാക്കിസ്ഥാനെതിരെ സൈനിക നടപടിക്ക് മൻമോഹൻ സിംഗ് തയ്യാറെടുത്തിരുന്നതായി ഡേവിഡ് കാമറൂൺ

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് പാക്കിസ്ഥാനെതിരെ സൈനിക നടപടിക്ക് തയ്യാറെടുത്തിരുന്നതായി വെളിപ്പെടുത്തൽ. ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ പുതിയ പുസ്തകത്തിലാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തലുള്ളത്. മൻമോഹൻ സിംഗുമായി അടുത്ത ബന്ധമാണുള്ളതെന്നും അദ്ദേഹം ഒരു വിശുദ്ധനായ മനുഷ്യനാണെന്നും ഫോർ ദ റെക്കോർഡ് എന്ന പുസ്തകത്തിൽ പറയുന്നു

മുംബൈയിൽ 2011 ലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനെതിരെ ശക്തമായ നിലപാട് അദ്ദേഹമെടുത്തു. മറ്റൊരു ആക്രമണം കൂടിയുണ്ടായാൽ പാക്കിസ്ഥാനെതിരെ സൈനിക നടപടിയുണ്ടാകുമെന്ന് മൻമോഹൻ സിംഗ് തന്നോട് പറഞ്ഞിരുന്നതായി കാമറൂൺ പുസ്തകത്തിൽ പറയുന്നു.

ഇന്ത്യയുമായി പുതിയ പങ്കാളിത്തമെന്ന നിലപാടാണ് താൻ സ്വീകരിച്ചിരുന്നത്. അമേരിക്കയ്ക്ക് പുറമെ ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളുമായുള്ള സവിശേഷ ബന്ധമായിരുന്നു താൻ ആഗ്രഹിച്ചിരുന്നതെന്നും പുസ്തകത്തിൽ പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *