രാജ്യത്തെ സാമ്പത്തിക മാന്ദ്യം മനുഷ്യനിർമിതം; ഉത്തരവാദി മോദി സർക്കാരെന്ന് മൻമോഹൻ സിംഗ്

ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നിലവിലെ സ്ഥിതി ആശങ്കാജനകമെന്ന് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്. രാജ്യത്തെ സമ്പദ് വ്യവസ്ഥക്ക് അതിവേഗം വളരാനാകുമെന്നും എന്നാൽ മോദി സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് ഇതിന് തടസ്സമെന്നും അദ്ദേഹം പറഞ്ഞു

സാമ്പത്തികമാന്ദ്യം മനുഷ്യനിർമിതമാണ്. ജിഡിപി വളർച്ചാനിരക്ക് അഞ്ച് ശതമാനമായി വരുന്നത് വലിയ സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനയാണ്. നിർമാണ രംഗം 0.6 ശതമാനം ഇടിഞ്ഞു. നോട്ടുനിരോധനം അടക്കമുള്ള നടപടികൾ വൻ തിരിച്ചടിയായി മാറിയെന്നും മൻമോഹൻ സിംഗ് പറഞ്ഞു

രാഷ്ട്രീയ കുടിപ്പക ബിജെപി സർക്കാർ മാറ്റി വെക്കണം. സാമ്പത്തിക വിദഗ്ധകരുടെ വാക്കുകൾ ശ്രദ്ധിച്ച് പ്രതിസന്ധിയിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കണമെന്നും മൻമോഹൻ സിംഗ് പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *