ഡൽഹി എയിംസ് ആശുപത്രിൽ മന്ത്രിസഭാ യോഗം വിളിച്ച് ഗോവ മുഖ്യമന്ത്രി

  • 8
    Shares

ചികിത്സയിൽ കഴിയുന്ന ഡൽഹി എയിംസിൽ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ മന്ത്രിസഭാ യോഗം വിളിച്ചു. മന്ത്രിമാരോട് ഡൽഹിയിലേക്ക് എത്താൻ പരീക്കർ നിർദേശം നൽകി. സംസ്ഥാനത്ത് ഭരണപ്രതിസന്ധിയുണ്ടെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് പരീക്കർ ആശുപത്രി മുറിയിൽ മന്ത്രിസഭാ യോഗം ചേരാനൊരുങ്ങുന്നത്.

യോഗത്തിന്റെ അജണ്ട പുറത്തുവിട്ടിട്ടില്ല. സെപ്റ്റംബർ 15 മുതൽ എയിംസിൽ ചികിത്സയിലാണ് പരീക്കർ. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പരീക്കറെ മാറ്റില്ലെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു. ഗോവയിൽ അതേസമയം സർക്കാർ രൂപവത്കരണത്തിന് അവകാശവാദം ഉന്നയിച്ച് കോൺഗ്രസ് രംഗത്തുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *