മനോഹർ പരീക്കറുടെ ആരോഗ്യനില ഗുരുതരം; മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞേക്കും
ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിൽ തുടരുന്ന സാഹചര്യത്തിൽ മനോഹർ പരീക്കർ ഗോവ മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞേക്കും. പരീക്കറിന് പകരം ആളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ബിജെപി നേതൃത്വം ആരംഭിച്ചു. വിദഗ്ധ ചികിത്സക്കായി അമേരിക്കയിലേക്ക് പോകാനാണ് പരീക്കറുടെ നീക്കം
ഏഴ് മാസമായി പാൻക്രിയാസ് ക്യാൻസറിന് ചികിത്സയിലാണ് പരീക്കർ. നിലവിൽ ഗോവയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തെ ഡൽഹി എയിംസിലേക്ക് മാറ്റും.
പരീക്കറിന് പകരം തത്കാലം മറ്റൊരാളെ ചുമതലയേൽപ്പിക്കാനാണ് ബിജെപി ശ്രമം. ഇതിനായി ബിജെപി നേതാക്കൾ ഗോവയിലെത്തി ചർച്ചകൾ നടത്തും.