തെരഞ്ഞെടുപ്പ് പ്രചരണത്തിന് സൈനിക വേഷത്തിലെത്തി മനോജ് തിവാരി; ബിജെപിയുടെ തരംതാണ രാഷ്ട്രീയം തുടരുന്നു

  • 15
    Shares

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സൈനിക വേഷത്തിലെത്തി ബിജെപി ഡൽഹി അധ്യക്ഷൻ മനോജ് തിവാരി. ഡൽഹിയിൽ സംഘടിപ്പിച്ച വിജയ് സങ്കൽപ് ബൈക്ക് റാലിയിലാണ് എംപി കൂടിയായ മനോജ് തിവാരി സൈനിക വേഷത്തിൽ പ്രത്യക്ഷപ്പെട്ടത്. സേനയെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന വിമർശനം നിലനിൽക്കുമ്പോൾ തന്നെയാണ് ബിജെപി നേതാവിന്റെ തരംതാണ രാഷ്ട്രീയ പ്രചാരണം

സൈനിക വേഷത്തിൽ ബിജെപിക്കാരെ അഭിസംബോധന ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ജവാൻമാരെ മുൻനിർത്തി ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ സ്വകാര്യ പരിപാടിയിൽ ഡാൻസ് ചെയ്ത് വിവാദത്തിൽ അകപ്പെട്ട നേതാവാണ് മനോജ് തിവാരി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *