കാവൽക്കാരൻ ദുർബലനാണ്: മോദി ഭരണത്തിൽ മാവോയിസ്റ്റ് ആക്രമണത്തിൽ മാത്രം കൊല്ലപ്പെട്ടത് 390 സൈനികർ
തന്റെ കൈകളിൽ രാജ്യം സുരക്ഷിതമാണെന്ന് സ്വയം പ്രഖ്യാപിക്കുമ്പോഴും നരേന്ദ്രമോദിയുടെ കീഴിൽ രാജ്യത്ത് സൈനികർക്ക് പോലും സുരക്ഷയില്ലാത്ത അവസ്ഥയാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ്. മോദി അധികാരത്തിലേറിയതിന് ശേഷം രാജ്യത്ത് മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടത് 390 സൈനികരാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല പറഞ്ഞു
രാജ്യത്തെ സംരക്ഷിക്കുമെന്ന് 24 മണിക്കൂറും പറഞ്ഞു നടക്കുന്നയാളുടെ പൊള്ളത്തരത്തെ തുറന്നു കാണിക്കുന്നതാണിത്. ഇന്നലെയും മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയൽ മാവോയിസ്റ്റ് ആക്രമണത്തിൽ 15 സൈനികരടക്കം 16 പേർ കൊല്ലപ്പെട്ടിരുന്നു. വൻ സുരക്ഷാ വീഴ്ചയാണ് ഇതിന് പിന്നിൽ. സൈനികർ സഞ്ചരിച്ചിരുന്നത് സ്വകാര്യ വാഹനത്തിലായിരുന്നു.
പുൽവാമയിലും കനത്ത സുരക്ഷാ വീഴ്ചയാണ് 41 സൈനികരുടെ മരണത്തിലേക്ക് നയിച്ചത്. അതേസമയം ബിജെപി റാലികളിൽ സ്വയം പുകഴ്ത്തലുമായി ബിജെപി നേതാവായ പ്രധാനമന്ത്രി പറന്നുനടക്കുകയാണ്.