വാഹനസൗകര്യമോ, റോഡോ ഇല്ല; പരുക്കേറ്റ മാവോവാദി നേതാവിനെയും ചുമന്ന് പോലീസ് ആശുപത്രിയിലേക്ക് എത്തിയത് 12 കിലോമീറ്റർ നടന്ന്

ഛത്തിസ്ഗഢിൽ പരുക്കേറ്റ മാവോവാദി നേതാവിനെയും കൊണ്ട് പോലീസ് ആശുപത്രിയിലേക്ക് എത്തിയത് 12 കിലോമീറ്ററോളം നടന്ന്. വാഹനം കടന്നുപോകാത്ത കൊടുങ്കാട്ടിലൂടെയാണ് മദ്കം ഹിദ്മ എന്ന മാവോ നേതാവുമായി പോലീസ് നടന്നത്.

മരക്കമ്പുകൾ കൂട്ടിക്കെട്ടിയ മഞ്ചത്തിൽ ഹിദ്മയെ ഇരുത്തിയ ശേഷം പോലീസ് ചുമന്നാണ് ആശുപത്രി വരെ എത്തിച്ചത്. ഹിദ്മക്കായുള്ള തെരച്ചിലിനിടെ ഇയാൾ കാട്ടിലൂടെ ഓടുകയും ഒരു കുഴിയിൽ വീഴുകയുമായിരുന്നു. തുടർന്ന് തൊട്ടടുത്തുള്ള ഗ്രാമത്തിൽ ഹിദ്മ പ്രകൃതി ചികിത്സ തേടുകയും ചെയ്തു. എന്നാൽ അന്വേഷിച്ചെത്തിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു

ഗുരുതരമായി പരുക്കേറ്റ് നടക്കാൻ പോലുമാകാത്ത അവസ്ഥയിലായ ഹിദ്മയെ പോലീസ് അംഗങ്ങൾ മഞ്ചത്തിൽ ഇരുത്തി മാറി മാറി ചുമക്കുകയായിരുന്നു. ദന്തേവാഡ ജില്ലാ ആശുപത്രിയിലാണ് ഹിദ്മയെ പ്രവേശിപ്പിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *