സംവരണം ആവശ്യപ്പെട്ട് മറാത്ത പ്രക്ഷോഭം; ഒരാൾ ആത്മഹത്യ ചെയ്തു. നിരവധി വാഹനങ്ങൾ കത്തിച്ചു

  • 7
    Shares

സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ആവശ്യപ്പെട്ട് മറാത്ത വിഭാഗം നടത്തുന്ന പ്രക്ഷോഭം മഹാരാഷ്ട്രയിൽ അക്രമാസക്തമായി. ഔറംഗബാദിൽ പ്രക്ഷോഭകരിൽ ഒരാൾ ആത്മഹത്യ ചെയ്തു. കാകാസാഹേബ് ഷിൻഡ എന്നയാളാണ് ഗോദാവരി നദിയിലേക്ക് ചാടി ആത്മഹത്യ ചെയ്തത്

രണ്ട് പേർ കൂടി ആത്മഹത്യ ശ്രമം നടത്തിയെങ്കിലും ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പ്രക്ഷോഭകർ നിരവധി സർക്കാർ വാഹനങ്ങൾക്ക് തീയിട്ടു. സംസ്ഥാനത്ത് പ്രക്ഷോഭം വ്യാപിക്കാതിരിക്കാൻ മേഖലയിലെ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചു

ഇന്ന് ഔറംഗബാദിലും മറാത്ത് വാഡ മേഖലയിലെ മറ്റ് ജില്ലകളിലും പ്രക്ഷോഭകർ ബന്ദ് പ്രഖ്യാപിക്കുകയായിരുന്നു. ബന്ദിൽ പലയിടത്തും ഗതാഗതം സ്തംഭിച്ചു. വൻ പോലീസ് സന്നാഹം തന്നെ മേഖലയിൽ നിലയുറപ്പിച്ചിട്ടുണ്ട്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *