മറാത്ത പ്രക്ഷോഭം പിൻവലിച്ചു; ചർച്ചക്ക് തയ്യാറെന്ന് സർക്കാർ

  • 8
    Shares

സംവരണം ആവശ്യപ്പെട്ട് മഹാരാഷ്ട്രയിൽ മറാത്ത വിഭാഗം നടത്തി വന്ന പ്രക്ഷോഭം പിൻവലിച്ചു. സമരക്കാരുമായി ഒത്തുതീർപ്പ് ചർച്ചകൾക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി ദേവന്ദ്ര ഫട്‌നാവിസ് അറിയിച്ചതിനെ തുടർന്നാണ് സമരം പിൻവലിക്കാൻ തീരുമാനിച്ചത്

പ്രക്ഷോഭത്തിനിടെ ആത്മഹത്യാ ശ്രമം നടത്തിയവരിൽ ഒരാൾ കൂടി ഇന്ന് മരിച്ചു. ഇതോടെ ആത്മഹത്യ ചെയ്ത സമരക്കാരുടെ എണ്ണം രണ്ടായി. ജഗന്നാഥ് സോനാവന എന്നയാളാണ് ഇന്ന് മരിച്ചത്. ഇന്നലെ കാകസഹേബ് ഷിൻഡെ എന്നയാളും ഗോദാവരി നദിയിലേക്ക് ചാടി മരിച്ചിരുന്നു

ഇന്ന് നവി മുംബൈയിലും പനവേലിലും സമരക്കാർ പ്രഖ്യാപിച്ച ബന്ദിൽ വ്യാപക അക്രമം അരങ്ങേറി. മുംബൈ പൂനെ എക്‌സ്പ്രസ് ഹൈവേ സമരക്കാർ ഉപരോധിച്ചു. നിരവധി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. കടകൾ കത്തിച്ചു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *