3000 താത്കാലിക ജീവനക്കാരെ മാരുതി പിരിച്ചുവിടാനൊരുങ്ങുന്നു; സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു

3000ത്തോളം താത്കാലിക ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി വാഹന നിർമാതാക്കളായ മാരുതി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് നീക്കം. വാർഷിക ജനറൽ ബോഡി യോഗത്തിൽ മാരുതി സുസുക്കി ചെയർമാൻ ആർ സി ഭാർഗവയാണ് ഇക്കാര്യം വ്യക്തമാക്കിയത്

ഉയർന്ന നികുതി, സുരക്ഷാ മാനദണ്ഡങ്ങൾ തുടങ്ങിയവ വർധിച്ചത് കാറിന്റെ വിലയെ ബാധിച്ചു. ഇത് കമ്പനിക്ക് താങ്ങാനാകുന്നതല്ലെന്ന് യോഗത്തിൽ ഭാർഗവ പറഞ്ഞു. 3000 താത്കാലിക ജീവനക്കാരുടെ കരാർ പുതുക്കേണ്ടെന്നാണ് കമ്പനി തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.

നേരത്തെ അശോക് ലെയ്‌ലാൻഡ്, ടിവിഎസ്, ഹീറോ, ടാറ്റാ മോട്ടോഴ്‌സ് തുടങ്ങിയ വൻകിട കമ്പനികൾ തെരഞ്ഞെടുത്ത നിർമാണ യൂനിറ്റുകൾ താത്കാലികമായി അടച്ചിരുന്നു. വാഹനവിൽപ്പന ക്രമാനുഗതമായി കുറയുന്ന സാഹചര്യത്തിലാണ് നടപടി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *